---
title: "നണിശ്ശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Nanisserikadavu Road Container Lorry Accident Traffic Blocked Flipkart Lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388754/nanisserikadavu-road-container-lorry-overturned-traffic-blocked"
published_at: "2026-10-26T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aded006c42aa_IMG-20191107-WA0090.jpg"
keywords: ["Taliparamba News", "Nanisserikadavu Road Accident", "Container Lorry", "Flipkart Lorry", "Traffic Block"]
---

# നണിശ്ശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** നണിശ്ശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

## Article Content

നണിശ്ശേരിക്കടവ് റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

ബാംഗ്ലൂരിൽ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഫ്ലിപ്കാർട്ട് പാർസൽ സാധനങ്ങൾ കയറ്റിയ ലോറിയാണ് മറിഞ്ഞത്. കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പുറകോട്ട് പോവുകയും ഇടതുഭാഗത്തെ മൺതിട്ടയിലിടിച്ച് മറിയുകയായിരുന്നു.

ഡ്രൈവർ സോമ (40) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. എയർപോർട്ടിലേക്ക് ഉൾപ്പെടെ പോകേണ്ട വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

കുപ്പത്തു നിന്ന് ഖലാസികൾ എത്തി ക്രയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തിയത്. അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ അഗ്നിരക്ഷാ സേന നീക്കം ചെയ്തു. തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെ അപകടങ്ങൾ പതിവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388754/nanisserikadavu-road-container-lorry-overturned-traffic-blocked)