---
title: "യുവതയുടെ മുന്നേറ്റത്തിന് ചിറകേകി; ചിറക് YUVORA ക്യാമ്പയിന് തളിപ്പറമ്പിൽ തുടക്കം"
english_title: "Chirag Yuvora Campaign Taliparamba Muslim Youth League Kannur Kariyambalam Shinaj KK Usman Kommachi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388868/chirag-yuvora-campaign-taliparamba-muslim-youth-league-kariyambalam"
published_at: "2026-10-26T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf69bdab324_1000952028.jpg"
keywords: ["YUVORA Campaign", "Chirag Campaign", "Taliparamba News", "Muslim Youth League", "Kariyambalam"]
---

# യുവതയുടെ മുന്നേറ്റത്തിന് ചിറകേകി; ചിറക് YUVORA ക്യാമ്പയിന് തളിപ്പറമ്പിൽ തുടക്കം

> **Lead Summary:** > കാര്യമ്പലം: യുവതയുടെ മുന്നേറ്റത്തിന് ചിറകേകി കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ചിറക് "YUVORA" ക്യാമ്പയിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി.

## Article Content

> കാര്യമ്പലം: യുവതയുടെ മുന്നേറ്റത്തിന് ചിറകേകി കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ചിറക് "YUVORA" ക്യാമ്പയിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി.

കാര്യമ്പലം ശാഖയിൽ നടന്ന മണ്ഡലം തല ഉദ്ഘാടനം കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷിനാജ് കെ.കെ. നിർവഹിച്ചു.

തളിപ്പറമ്പ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തകസമിതി അംഗം പി.സി. നസീർ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് മന്ന എന്നിവർ മുഖ്യാതിഥികളായി.

മണ്ഡലം നേതാക്കളായ സഈദ് പന്നിയൂർ, ഹനീഫ മദ്രസ, മുഹമ്മദ് കുപ്പം, മുനിസിപ്പൽ ഭാരവാഹികളായ അഷ്റഫ്, ഇർഫാൻ, അൻഷാദ്, നൗഫൽ, ഉമ്മർ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് സഫീർ കണ്ണൻകീൽ, സഫ്‌വാൻ കുറ്റിക്കൂൽ, മുഫീദ്, മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി മൻസൂർ, മിദ്‌ലാജ്, മുബഷിർ, റയ്യാൻ, ശസിൻ, ഐമാൻ എന്നിവർ സംബന്ധിച്ചു.

അഷ്റഫ് പുളുക്കൂൽ സ്വാഗതവും ശാഖാ സെക്രട്ടറി സുഹൈൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388868/chirag-yuvora-campaign-taliparamba-muslim-youth-league-kariyambalam)