---
title: "മദ്യലഹരിയിൽ മരണപ്പാച്ചിൽ; തളിപ്പറമ്പിൽ ഒരേദിവസം രണ്ട് അപകടങ്ങൾ, പൊലീസ് കേസെടുത്തു"
english_title: "Drunk Driving Accidents Taliparamba Police Check SI Sreenath Two Cases Scooter Container Lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388923/drunk-driving-accidents-taliparamba-police-check-two-cases"
published_at: "2026-10-27T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae028efd2a89_1000953012.jpg"
keywords: ["Taliparamba News", "Drunk and Drive", "Police Checking", "Road Accident", "Kannur News", "Traffic Violation"]
---

# മദ്യലഹരിയിൽ മരണപ്പാച്ചിൽ; തളിപ്പറമ്പിൽ ഒരേദിവസം രണ്ട് അപകടങ്ങൾ, പൊലീസ് കേസെടുത്തു

> **Lead Summary:** *New Title*

## Article Content

*New Title*

പരിശോധന ശക്തമാകുമ്പോഴും

തളിപ്പറമ്പ്: പരിശോധന ശക്തമാകുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർധന. തളിപ്പറമ്പിൽ രണ്ടിടത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടം.

ഇന്നലെ തളിപ്പറമ്പ് എസ്.ഐ ശ്രീനാഥ്, ഡ്രൈവർ സി.പി.ഒ ആദിത്ത് ജോസഫ് എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനക്കിടെ തളിപ്പറമ്പിൽ നിന്നും പണ്ണേരി ഭാഗത്തേക്ക് മദ്യപിച്ച് അപകടം വരത്തക്ക വിധത്തിൽ ഓടിച്ചു വന്ന KL13AN6674 നമ്പർ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ കേസെടുത്തു.

മോറാഴ കാപ്പാടൻ ഹൗസിൽ നമോദ് പി.പി (41) ക്കെതിരെയാണ് കേസെടുത്തത്. ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതാണെന്ന് തെളിഞ്ഞു. തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി.

കൂടാതെ ഇന്നലെ പൂവ്വത്ത് സ്കൂട്ടർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടകാരണം മദ്യപിച്ച് വാഹനമോടിച്ചത് തന്നെ. തളിപ്പറമ്പ് ഇലവുംക്കൽ ഹൗസിൽ ജോസഫ് (66) നെതിരെ കേസെടുത്തു. KL59AB1308 നമ്പർ വാഹനം കസ്റ്റഡിയിലെടുത്തു.

പോലീസ് പരിശോധന ശക്തമാകുമ്പോഴും പട്ടാപ്പകൽ പോലും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഇത്തരം അപകടങ്ങളിൽ നിരപരാധികളായ എത്ര മനുഷ്യരുടെ ജീവനാണ് പൊലിയുന്നത്. എത്ര കുടുംബങ്ങളാണ് അനാഥരാകുന്നത്. എത്രയൊക്കെ അപകടങ്ങൾ നടന്നാലും നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തി യാതൊരു വിധ കൂസലുമില്ലാതെ പിന്നെയും പിന്നെയും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388923/drunk-driving-accidents-taliparamba-police-check-two-cases)