---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ"
english_title: "5 Kilo Ganja Seized Kannur Railway Station Kasarakod Youth Arrested RPF Railway Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388927/kannur-railway-station-5-kilo-ganja-seized-youth-arrested"
published_at: "2026-10-27T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae02edf2550d_1000953096.jpg"
keywords: ["Ganja Seized", "Kannur Railway Station", "RPF", "Railway Police", "Crime News", "Drug Case"]
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കണ്ണൂർ സിറ്റി കസാനക്കോട്ട സ്വദേശി അൽമാനുൽ ഹാരിസ് അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇയാൾ പിടിയിലായത്.

## Article Content

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കണ്ണൂർ സിറ്റി കസാനക്കോട്ട സ്വദേശി അൽമാനുൽ ഹാരിസ് അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇയാൾ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ആർ.പി.എഫ്. എസ്.ഐ. കെ.വി. മനോജ് കുമാറിന്റെയും റെയിൽവേ പൊലീസ് എസ്.ഐ. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ഹാരിസ് നേരത്തേ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388927/kannur-railway-station-5-kilo-ganja-seized-youth-arrested)