---
title: "CITU സംസ്ഥാന സമ്മേളന പതാകദിനം വേശാല മേഖലാ കമ്മിറ്റി ആചരിച്ചു"
english_title: "CITU State Conference Flag Day Vesala Area Committee Chattukappara Kuttyattur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388971/citu-state-conference-flag-day-vesala-chattukappara-kuttyattur"
published_at: "2026-10-27T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae05d79f3604_1000953591.jpg"
keywords: ["CITU News", "Flag Day", "Vesala", "Chattukappara", "Kuttyattur News", "Kannur News"]
---

# CITU സംസ്ഥാന സമ്മേളന പതാകദിനം വേശാല മേഖലാ കമ്മിറ്റി ആചരിച്ചു

> **Lead Summary:** ചട്ടുകപ്പാറ: CITU സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെയുള്ള തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കും.

## Article Content

ചട്ടുകപ്പാറ: CITU സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെയുള്ള തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കും.

ഇതിന്റെ ഭാഗമായി വേശാല മേഖലാ കമ്മിറ്റി സമ്മേളന പതാക ദിനം ആചരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം കെ. നാണു പതാക ഉയർത്തി. മേഖലാ കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മയ്യിൽ ഏരിയ വൈസ് പ്രസിഡന്റ് ആർ.വി. രാമകൃഷ്ണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388971/citu-state-conference-flag-day-vesala-chattukappara-kuttyattur)