---
title: "യുവാവിന് രണ്ടാനച്ഛന്റെ മർദ്ദനം; കേസെടുത്ത് പോലീസ്"
english_title: "Thaliparamba Youth Attacked Stepfather Case Police Irikkur Peruvallathu Parambil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389025/thaliparamba-youth-attacked-stepfather-case-police-poovam-oruma-nagar"
published_at: "2026-10-27T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b1c0431e5_1000028032.jpg"
keywords: ["Taliparamba News", "Crime News", "Assault Case", "Thaliparamba Police", "Kannur News"]
---

# യുവാവിന് രണ്ടാനച്ഛന്റെ മർദ്ദനം; കേസെടുത്ത് പോലീസ്

> **Lead Summary:** തളിപ്പറമ്പ്: യുവാവിന് രണ്ടാനച്ഛന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: യുവാവിന് രണ്ടാനച്ഛന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

ഇരിക്കൂർ പെരുവളത്തു പറമ്പിലെ പള്ളിപ്പറമ്പിൽ മുഹമ്മദ് ഷഫീഖ് (21) നാണ് ഉമ്മയുടെ രണ്ടാം ഭർത്താവായ സനീഷ് എന്നയാളുടെ മർദ്ദനമേറ്റത്. ഷഫീഖിന്റെ പരാതിയിൽ ഇയാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഷഫീക്കും ഉമ്മയും രണ്ടാം ഭർത്താവായ സനീഷും ഒരുമിച്ച് താമസിച്ചു വരുന്ന പൂവ്വം ഒരുമ നഗർ എന്ന സ്ഥലത്തുള്ള വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. സനീഷ് ഷഫീക്കിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തടഞ്ഞു വെച്ച് ജനലിന്റെ മരത്തിന്റെ കട്ടിള കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ ഷഫീക്ക് മാറുകയും ചെയ്തു. ഇല്ലെങ്കിൽ തലയ്ക്ക് അടി കൊണ്ട് ഷഫീക്കിന് മരണം വരെ സംഭവിക്കാൻ കാരണമാകുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിന് കാരണം ഷഫീക്കും സഹോദരനും ഉമ്മയ്ക്ക് ചിലവിന് കൊടുക്കാത്തതിലുള്ള വിരോധമാണെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389025/thaliparamba-youth-attacked-stepfather-case-police-poovam-oruma-nagar)