---
title: "തളിപ്പറമ്പിൽ 14കാരൻ സ്കൂട്ടറോടിച്ചു; വാഹന ഉടമയായ പിതാവിനെതിരെ കേസ്"
english_title: "Taliparamba Minor Driving Scooter Father Booked Case Kutyeri Nelliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389039/taliparamba-minor-scooter-riding-father-booked-case-kutyeri"
published_at: "2026-10-27T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0c86545ceb_1000954622.jpg"
keywords: ["Taliparamba News", "Minor Driving", "Motor Vehicle Act", "Taliparamba Police", "Kannur News", "Kerala Police"]
---

# തളിപ്പറമ്പിൽ 14കാരൻ സ്കൂട്ടറോടിച്ചു; വാഹന ഉടമയായ പിതാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിൽ 14കാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ വാഹന ഉടമയായ പിതാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിൽ 14കാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ വാഹന ഉടമയായ പിതാവിനെതിരെ പോലീസ് കേസെടുത്തു.

ഇന്ന് തളിപ്പറമ്പ് എസ്.ഐ പ്രകാശൻ പി.പി, ഡ്രൈവർ സി.പി.ഒ രമേശ് എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കുറ്റ്യേരി നെല്ലിപ്പറമ്പിലെ അറഫ ചിക്കൻ സ്റ്റാളിന് മുൻവശത്ത് വെച്ച് മാവിച്ചേരി ഭാഗത്ത് നിന്നും പുഷ്പഗിരി ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന KL59 AD2784 നമ്പർ സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചു.

വാഹനമോടിച്ച 14കാരൻ പോലീസിനെ കണ്ടയുടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞുനിർത്തി.

കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയ വാഹന ഉടമയായ പിതാവ്, യതീംഖാനയ്ക്ക് സമീപത്തെ കുണ്ടാംകുഴിയിൽ പി.പി ഹൗസിൽ സുബൈർ പുന്നക്കൻ (56) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389039/taliparamba-minor-scooter-riding-father-booked-case-kutyeri)