---
title: "ആസ്ക് ഐക്കൽ ലഹരിവിരുദ്ധ നാടകോത്സവം 29ന് തുടങ്ങും"
english_title: "Pappinissery Ask Icon Anti Drug Drama Festival October 29 Aroli School EP Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389085/ask-icon-anti-drug-drama-festival-pappinissery-aroli-oct-29-nov-3"
published_at: "2026-10-28T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae17589c0161_1000954917.jpg"
keywords: ["Anti Drug Campaign", "Drama Festival", "EP Jayarajan", "Kannur News", "Ask Icon"]
---

# ആസ്ക് ഐക്കൽ ലഹരിവിരുദ്ധ നാടകോത്സവം 29ന് തുടങ്ങും

> **Lead Summary:** പാപ്പിനിശേരി: ആസ്ക് ഐക്കലിന്റെ ലഹരിവിരുദ്ധ നാടകോത്സവം 29 മുതൽ നവംബർ മൂന്നുവരെ അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാപ്പിനിശേരി: ആസ്ക് ഐക്കലിന്റെ ലഹരിവിരുദ്ധ നാടകോത്സവം 29 മുതൽ നവംബർ മൂന്നുവരെ അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാടകോത്സവം 29ന് വൈകിട്ട് ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് ലഹരിവിരുദ്ധ സദസ് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ദിനത്തിൽ ആസ്ക് ഐക്കൽ അവതരിപ്പിക്കുന്ന വി.ടി.ആർ തിയറ്റർ ഗ്രൂപ്പിന്റെ 'ജന്മാരി' നാടകം അരങ്ങേറും. 30ന് കാഞ്ഞിരപ്പള്ളി അമലയുടെ ലഹരിവിരുദ്ധ സന്ദേശ നാടകം 'ഒറ്റ' അവതരിപ്പിക്കും. 31ന് കോഴിക്കോട് സങ്കീർത്തനയുടെ 'ശ്വാസം', നവംബർ ഒന്നിന് ചങ്ങനാശേരി അണിയറയുടെ 'തിര', രണ്ടിന് തിരുവനന്തപുരം മലയാള നാടക വേദിയുടെ 'ഒരു സുന്ദര ദിവസം', മൂന്നിന് തിരുവനന്തപുരം സൗപർണികയുടെ 'പടയോട്ടം' എന്നീ നാടകങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

വാർത്താസമ്മേളനത്തിൽ കെ. ഉത്തമൻ, കെ. പുഷ്പജൻ, എൻ. ശ്രീനിവാസൻ, യു. ശ്രീജിത്ത്, കെ. അനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389085/ask-icon-anti-drug-drama-festival-pappinissery-aroli-oct-29-nov-3)