---
title: "തളിപ്പറമ്പിൽ വയലാർ അനുസ്മരണം നടത്തി"
english_title: "Taliparamba Vayalar Memorial Program BRC Vidyarangam Sub District Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389104/taliparamba-vayalar-memorial-brc-vidyarangam-committee"
published_at: "2026-10-28T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1888f01ac5_1000954732.jpg"
keywords: ["Taliparamba News", "Vayalar Memorial", "BRC Taliparamba North", "Vidyarangam", "Kannur News"]
---

# തളിപ്പറമ്പിൽ വയലാർ അനുസ്മരണം നടത്തി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പനോർത്ത് ബി.ആർ.സിയും വിദ്യാരംഗം ഉപ ജില്ലാ കമ്മിറ്റിയും സംയുക്തമായി വയലാർ അനുസ്മരണം നടത്തി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പനോർത്ത് ബി.ആർ.സിയും വിദ്യാരംഗം ഉപ ജില്ലാ കമ്മിറ്റിയും സംയുക്തമായി വയലാർ അനുസ്മരണം നടത്തി.

ബി.ആർ.സി ഹാളിൽ നടന്ന പരിപാടി ബി.പി.സി പ്രേംജി എ ഉദ്ഘാടനം ചെയ്തു. കെ.പി സായിദ അധ്യക്ഷത വഹിച്ചു. കെ.കെ ശ്രീരാജ്, ഐ. ആശാലക്ഷ്മി, അബൂബക്കർ റഷീദ് എന്നിവർ സംസാരിച്ചു.

ടി. അംബരീഷ്, കെ.എസ്. വിനീത്, ടി.എൻ കൃഷ്ണപ്രിയ, വി. നീതു, ആദിത്ത് കൃഷ്ണ തുടങ്ങിയ നിരവധി അധ്യാപകർ ഗാനങ്ങൾ ആലപിച്ചു. കെ.വി മെസ്മർ സ്വാഗതവും കെ.വി ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389104/taliparamba-vayalar-memorial-brc-vidyarangam-committee)