---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12ന്"
english_title: "Ariyal Shukur Murder Case Verdict November 12 Kochi CBI Special Court P Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389146/ariyil-shukkur-murder-case-verdict-nov-12-kochi-cbi-court"
published_at: "2026-10-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b2e1b869d_1000944833.jpg"
keywords: ["Ariyal Shukur Murder Case", "CBI Court Kochi", "P Jayarajan", "TV Rajesh", "Kerala News", "Kannur News"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12ന്

> **Lead Summary:** കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്.

## Article Content

കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്.

സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി.

എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389146/ariyil-shukkur-murder-case-verdict-nov-12-kochi-cbi-court)