---
title: "പട്ടുവത്ത് പ്രൊജക്ട് ബീക്കൺ ഒന്നാംഘട്ടം പ്രഖ്യാപിച്ചു; വെള്ളിക്കീൽ മുതൽ മുറിയാത്തോട് വരെ ബീക്കൺ ടൗൺ"
english_title: "Pattuvam Grama Panchayat Project Beacon First Phase Declaration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389231/pattuvam-grama-panchayat-project-beacon-first-phase-declaration"
published_at: "2026-10-29T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2c6e082f0e_1000957278.jpg"
keywords: ["Pattuvam Panchayat", "Project Beacon", "Taliparamba News", "Haritha Karma Sena", "Waste to Art"]
---

# പട്ടുവത്ത് പ്രൊജക്ട് ബീക്കൺ ഒന്നാംഘട്ടം പ്രഖ്യാപിച്ചു; വെള്ളിക്കീൽ മുതൽ മുറിയാത്തോട് വരെ ബീക്കൺ ടൗൺ

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് ബീക്കൺ ഒന്നാംഘട്ട പ്രഖ്യാപനം നടത്തി.

## Article Content

തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് ബീക്കൺ ഒന്നാംഘട്ട പ്രഖ്യാപനം നടത്തി.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. വർണ്ണ അധ്യക്ഷത വഹിച്ചു.

വെള്ളിക്കീൽ റോഡ് ടൗൺ ജംഗ്ഷൻ മുതൽ മുറിയാത്തോട് ഡി.എസ്.എസ് കോൺവെന്റ് സ്നേഹനികേതൻ വരെയുള്ള സ്ഥലമാണ് ബീക്കൺ ടൗണായി തെരഞ്ഞെടുത്തിരിക്കുന്നത്. ബീക്കൺ ടൗണായി തെരഞ്ഞെടുത്ത പ്രദേശത്ത് മെഗാ ശുചീകരണം, ഐ.ഇ.സി പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.

ഹരിത കർമസേന അംഗങ്ങൾ Waste to ART മാതൃകയായി പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ശുചിത്വ മിഷന്റെ ലോഗോയായ ചൂലേന്തിയ കാക്കയെ നിർമിച്ചത് ശ്രദ്ധേയമായി. തുടർന്ന് സേനാംഗങ്ങൾ അവതരിപ്പിച്ച സംഗീതശില്പം വേറിട്ട അനുഭവമായി.

യോഗത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ദാമോദരൻ, പി.പി. സുരേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. മനോജ് കുമാർ, അസി. സെക്രട്ടറി സി.സി. ശ്രീജിത്ത് കുമാർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ. ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389231/pattuvam-grama-panchayat-project-beacon-first-phase-declaration)