---
title: "മദ്യപിച്ച് കാറോടിച്ച് വീണ്ടും അപകടം; ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ"
english_title: "Drunk Driving Accident Taliparamba Bike Rider Injured Arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389258/taliparamba-drunk-driving-bike-accident-arrest"
published_at: "2026-10-29T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2e606cb677_1000957943.jpg"
keywords: ["Taliparamba Accident", "Drunk and Drive", "Kerala Police", "Bike Accident", "Taliparamba News"]
---

# മദ്യപിച്ച് കാറോടിച്ച് വീണ്ടും അപകടം; ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് വീണ്ടും അപകടം. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പുതിയറോന്നൻ വീട്ടിൽ പി.ശ്രീജിത്തിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ശ്രീഹരി അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് വീണ്ടും അപകടം. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പുതിയറോന്നൻ വീട്ടിൽ പി.ശ്രീജിത്തിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ശ്രീഹരി അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10.50ന് പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് സംഭവം. ധർമ്മശാല - കുറ്റപ്പുറം കെ.എ.പി ക്യാമ്പിന് സമീപം രാത്രി ഒൻപതരയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് റോഡ് ബ്ലോക്കാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്പെക്ടറാണ് മദ്യലഹരിയിൽ കെ.എൽ-59 എക്സ് 6811 സ്വിഫ്റ്റ് കാറോടിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

കാർ ഇടിച്ച് പരിക്കേറ്റ കെ.എൽ-10 ബി.എൽ-7811 ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389258/taliparamba-drunk-driving-bike-accident-arrest)