---
title: "വി ബി ജി റാം പദ്ധതി പരിശീലനപരുപാടി സംഘടിപ്പിച്ചു"
english_title: "Pattuvam VBG Ramji Scheme Training Viksit Gram Panchayat Plan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389376/pattuvam-vbg-ramji-training-viksit-panchayat-plan"
published_at: "2026-10-30T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae41361d74d4_1000959418.jpg"
keywords: ["Pattuvam Grama Panchayat", "VBG Ramji Scheme", "Thaliparamba News", "Kannur News", "Viksit Gram Panchayat"]
---

# വി ബി ജി റാം പദ്ധതി പരിശീലനപരുപാടി സംഘടിപ്പിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* പട്ടുവം ഗ്രാമപഞ്ചായത്തിൽ വി ബി ജി റാംജി പദ്ധതിയുടെ ഭാഗമായി 'വികസിത് ഗ്രാമ പഞ്ചായത്ത്' പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

*തളിപ്പറമ്പ്:* പട്ടുവം ഗ്രാമപഞ്ചായത്തിൽ വി ബി ജി റാംജി പദ്ധതിയുടെ ഭാഗമായി 'വികസിത് ഗ്രാമ പഞ്ചായത്ത്' പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ. സൈഫുദ്ദീൻ, അനഘ രവീന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി. സജിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വി ബി ജി റാംജി പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ എം. ശബ്ന, ഓവർസിയർ നിലീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി, പദ്ധതിയുടെ ലക്ഷ്യങ്ങളും പ്ലാൻ തയ്യാറാക്കൽ നടപടികളും സംബന്ധിച്ച് വിശദമായ ക്ലാസെടുത്തു.

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.സി. ശ്രീജിത്ത് കുമാർ സ്വാഗതവും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ബീന മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389376/pattuvam-vbg-ramji-training-viksit-panchayat-plan)