---
title: "മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് പേർ പിടിയിൽ"
english_title: "Thaliparamba Drunk Driving Two Arrested Snake Park Bakalam Police Patrol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389393/thaliparamba-drunk-driving-two-arrested-parassinikadavu-bakalam"
published_at: "2026-10-30T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4248787f8f_1000960003.jpg"
keywords: ["Thaliparamba Drunk Driving", "Thaliparamba Police", "Parassinikadavu Arrest", "Kannur News", "Drunk and Drive Case"]
---

# മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് പേർ പിടിയിൽ

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി.

തളിപ്പറമ്പ് എസ്.ഐ വി. സിജിൽ, സി.പി.ഒ വി.വി രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്.

പരശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം വെച്ച് KL-13 BC 3470 നമ്പർ സ്കൂട്ടർ ഓടിച്ചുവന്ന ഇരിണാവ് മടക്കര കോവത്ത് വീട്ടിൽ കെ. ഷാറുക്കാൻ (29) നെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.

പിന്നീട് ബക്കളം പള്ളിക്ക് സമീപം വെച്ച് KL 59 K 7389 നമ്പർ സ്കൂട്ടർ ഓടിച്ച മോറാഴ കോരൻപീടിക മാടായി വീട്ടിൽ എം. ഷനോജ് (47)നെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389393/thaliparamba-drunk-driving-two-arrested-parassinikadavu-bakalam)