---
title: "കണ്ണൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ആവേശകരമായ തുടക്കം, തളിപ്പറമ്പിൽ വിളംബരജാഥ സംഘടിപ്പിച്ചു"
english_title: "Kannur District School Science Festival Moothedath School Proclamation Rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389483/kannur-district-school-science-festival-moothedath"
published_at: "2026-10-30T16:28:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47897d281f_1000960923.jpg"
keywords: ["Kannur Science Festival", "Moothedath School", "Taliparamba News", "School Science Festival", "Kerala Education"]
---

# കണ്ണൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ആവേശകരമായ തുടക്കം, തളിപ്പറമ്പിൽ വിളംബരജാഥ സംഘടിപ്പിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വിളംബരജാഥ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ഒക്ടോബർ 31, നവംബർ 2, 3 തീയതികളിലാണ് ശാസ്ത്രോത്സവം.

## Article Content

*തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വിളംബരജാഥ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ഒക്ടോബർ 31, നവംബർ 2, 3 തീയതികളിലാണ് ശാസ്ത്രോത്സവം.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളകൾ 4 സ്കൂളുകളിലായാണ് നടക്കുന്നത്. ശാസ്ത്രോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.

ശാസ്ത്രമേളയുടെ ഭാഗമായി ഇന്ന് വൈകുന്നേരം തളിപ്പറമ്പിൽ songഘടിപ്പിച്ച വിളംബരജാഥയിൽ നാല് സ്കൂളുകളിലെ എസ്.പി.സി, ജെ.ആർ.സി, എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ പങ്കെടുത്തു.

ശാസ്ത്രമേളയും ശാസ്ത്ര നാടകവും മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലും, ഗണിത ശാസ്ത്രമേള സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലും, പ്രവൃത്തിപരിചയമേള സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലും, സാമൂഹ്യശാസ്ത്ര-ഐ.ടി മേള ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലുമാണ് നടക്കുന്നത്.

ചടങ്ങിൽ ദീപ രഞ്ജിത്ത്, (വൈസ് ചെയർപേഴ്സൺ, തളിപ്പറമ്പ് നഗരസഭ),  പി.സി. നസീർ,(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) കെ. മുഹമ്മദ് ബഷീർ,( ചെയർമാൻ, പബ്ലിസിറ്റി മീഡിയ കമ്മിറ്റി) ഷൈനി. ഡി,( DD കണ്ണൂർ) ഷഫീഖ്. ടി.പി,( കൺവീനർ, പബ്ലിസിറ്റി മീഡിയ) ഉസ്മാൻ . വി.വി,( അസിസ്റ്റന്റ് കോർഡിനേറ്റർ, RDD കണ്ണൂർ) ഫൈസൽ ചെറുകുന്നോൻ, കൗൺസിലർ, തളിപ്പറമ്പ് നഗരസഭ; കെ. മുഹമ്മദ് ഫിയാസ്, കൗൺസിലർ തളിപ്പറമ്പ് നഗരസഭ; അശോക് കുമാർ, പി. റഫീഖ് തളിപ്പറമ്പ നഗരസഭ; സജീറ എം.പി; സന്തോഷ്. വി.പി, ഹെഡ്മാസ്റ്റർ, മൂത്തേടത്ത് HSS; ഡോ. എ. ദേവിക, പ്രിൻസിപ്പൽ; പി. മോഹനചന്ദ്രൻ, മാനേജർ, മൂത്തേടത്ത് HSS; വി.കെ. ഷാജി, പി.ടി.എ. പ്രസിഡന്റ്; സുരേന്ദ്രൻ അടുത്തില, ജില്ലാ കോർഡിനേറ്റർ, കൈറ്റ് കണ്ണൂർ; അൻവർ. പി.എസ്, പ്രിൻസിപ്പൽ, സർസയ്യിദ് HSS; മഷ്റൂഫ്. എ, ഹെഡ്മാസ്റ്റർ, സർസയ്യിദ് HSS; മിദ്ലാജ്. വി.സി, കൺവീനർ, റിസപ്ഷൻ കമ്മിറ്റി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389483/kannur-district-school-science-festival-moothedath)