---
title: "തളിപ്പറമ്പ് നോർത്ത് ബി.ആർ.സി. ഓട്ടിസം സെന്ററിലേക്ക് കെ.എം.സി.സി. തളിപ്പറമ്പ കമ്മിറ്റി ഫ്രിഡ്ജ് നൽകി"
english_title: "Fridge Donated To Autism Centre Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389582/fridge-donated-autism-centre-taliparamba"
published_at: "2026-10-31T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57fb04c66f_1000961154.jpg"
keywords: ["Autism Centre", "Fridge Donation", "KMCC", "Taliparamba", "BRC"]
---

# തളിപ്പറമ്പ് നോർത്ത് ബി.ആർ.സി. ഓട്ടിസം സെന്ററിലേക്ക് കെ.എം.സി.സി. തളിപ്പറമ്പ കമ്മിറ്റി ഫ്രിഡ്ജ് നൽകി

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ബി.ആർ.സി. ഓട്ടിസം സെന്ററിലേക്ക് കെ.എം.സി.സി. തളിപ്പറമ്പ കമ്മിറ്റി ഫ്രിഡ്ജ് നൽകി.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ബി.ആർ.സി. ഓട്ടിസം സെന്ററിലേക്ക് കെ.എം.സി.സി. തളിപ്പറമ്പ കമ്മിറ്റി ഫ്രിഡ്ജ് നൽകി.

ഖത്തർ കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമൈൽ ഫ്രിഡ്ജ് ഓട്ടിസം സെന്ററിന് കൈമാറി. ഓട്ടിസം സെന്ററിലെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഫ്രിഡ്ജ് സ്വീകരിച്ചു.

തളിപ്പറമ്പ് നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

കെ.വി.ടി. മുസ്തഫ, കെ.വി. മെസ്മർ, ഉമ്മർ ഫാറൂക്ക്, വിപിൻസ് എന്നിവർ സംസാരിച്ചു. ബി.പി.സി. പ്രേംജി.എ സ്വാഗതവും ട്രെയിനർ ഐ. ആശാലക്ഷ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389582/fridge-donated-autism-centre-taliparamba)