---
title: "ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Indira Gandhi Remembrance Held At Kurumathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389600/indira-gandhi-remembrance-kurumathur"
published_at: "2026-10-31T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae596c70878b_1000962480.jpg"
keywords: ["Indira Gandhi", "Remembrance", "Kurumathur", "Congress", "Martyrdom Day"]
---

# ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** *കുറുമാത്തൂർ:* ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനം ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു.

## Article Content

*കുറുമാത്തൂർ:* ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനം ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു.

കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുമാത്തൂർ കോൺഗ്രസ് ഓഫീസിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എൻ. പൂമംഗലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു.

എം.വി. പ്രേമരാജൻ, കെ.വി. നാരായണൻ കുട്ടി, കെ. ശശിധരൻ, പി.വി. ചിണ്ടൻ കുട്ടി മാസ്റ്റർ, ജബൈരിയ്യ ടീച്ചർ, കെ. കുഞ്ഞിക്കണ്ണൻ, വിജിത്ത് വി.എ., കെ. വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389600/indira-gandhi-remembrance-kurumathur)