---
title: "ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനമത്സരം നാളെ"
english_title: "Chachaji Gold Medal Painting Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389605/chachaji-gold-medal-painting-competition"
published_at: "2026-10-31T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae59e4d9f561_1000962565.jpg"
keywords: ["Chachaji Gold Medal", "Painting Competition", "Jawahar Bal Manch", "Kannur", "Nehru Birthday"]
---

# ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനമത്സരം നാളെ

> **Lead Summary:** കണ്ണൂർ : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂർ : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

നവംബർ 1 ന് ഉച്ചയ്ക്ക് 2 മണിക്ക് ധർമ്മടം ബീച്ച് പാർക്കിലാണ് മത്സരം നടക്കുന്നത്. നഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് 5 വിഭാഗങ്ങളിലായാണ് മത്സരം.

വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നതാണ്.

രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും: 9961 897 503, 9656 100 971

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389605/chachaji-gold-medal-painting-competition)