---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണം: ചെറുപുഴയിൽ ഹോട്ടലുകൾക്ക് 30000 പിഴ"
english_title: "Hotels Fined 30000 Cherupuzha Enforcement Squad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389669/hotels-fined-30000-cherupuzha-enforcement-squad"
published_at: "2026-10-31T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae604beb8de4_1000963243.jpg"
keywords: ["Hotels Fine", "Cherupuzha", "Enforcement Squad", "Waste Management", "Panchayat"]
---

# അശാസ്ത്രീയ മാലിന്യ സംസ്കരണം: ചെറുപുഴയിൽ ഹോട്ടലുകൾക്ക് 30000 പിഴ

> **Lead Summary:** *ചെറുപുഴ:* മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച വരുത്തിയ 2 ഹോട്ടലുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ചുമത്തി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

## Article Content

*ചെറുപുഴ:* മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച വരുത്തിയ 2 ഹോട്ടലുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ചുമത്തി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ചെറുപുഴയിലെ ബ്ലാക്ക് ബൗൾ, പ്രശാന്ത് എന്നീ ഹോട്ടലുകൾക്കെതിരെയാണ് നടപടിയെടുത്തത്. ഹോട്ടൽ പരിസരത്ത് ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലും, മലിനജലം തുറസ്സായി ഒഴുക്കിവിടുന്നതായും പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ട് വിവിധ വകുപ്പുകൾ പ്രകാരം ഇരു ഹോട്ടലുകൾക്കും 15,000 രൂപ വീതം പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കുവാൻ ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി. അംഗങ്ങളായ ജിഷ്ണുരാജ്, ദിബിൽ, ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി ജോർജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389669/hotels-fined-30000-cherupuzha-enforcement-squad)