---
title: "കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തളിപ്പറമ്പിൽ തുടക്കമായി"
english_title: "Kannur District School Science Fair Begins At Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389881/kannur-district-school-science-fair-taliparamba"
published_at: "2026-11-02T13:07:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83dbb85c3d_1000966880.jpg"
keywords: ["Science Fair", "Kannur District", "TK Govindan MLA", "Taliparamba"]
---

# കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തളിപ്പറമ്പിൽ തുടക്കമായി

> **Lead Summary:** *തളിപ്പറമ്പ്:* കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേള തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ തളിപ്പറമ്പ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ സുബൈറിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ എം.എല്‍.എ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

*തളിപ്പറമ്പ്:* കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേള തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ തളിപ്പറമ്പ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ സുബൈറിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ എം.എല്‍.എ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടിളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച് വികസിപ്പിക്കാനാണ് ഒരു മികച്ച അദ്ധ്യാപകൻ ശ്രമിക്കേണ്ടത്. ഒരു കുട്ടിയുടെ കഴിവും കഴിവുകേടും, ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ കഴിയുന്ന വിഭാഗമാണ് അധ്യാപകർ. കുട്ടിയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റങ്ങളും രക്ഷിതാക്കളെക്കാൾ വേഗത്തിൽ മനസ്സിലാകുന്നത് അധ്യാപകരാണ്. അതിനാൽ കുട്ടികളുടെ വളർച്ചയിൽ അധ്യാപകർക്ക് വളരെ വലിയ പങ്കുണ്ടെന്നും, പ്രശസ്തരായ പല വ്യക്തികളും അവരുടെ അധ്യാപകരെ ഓർക്കുന്നത്, അവരെ ആ പ്രശസ്തിയിൽ എത്തിക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും, കുട്ടികളിലെ ഇത്തരം കഴിവുകൾ കണ്ടെത്താൻ ശാസ്ത്രമേളകൾ പോലുള്ള മേളകൾ വളരെയേറെ സഹായകരമാണെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കുട്ടികളുടെ ഇത്തരം കണ്ടുപിടിത്തങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ, പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങളുടെ സഹായം കൂടി വേണമെന്നും, അത് ഓരോ അധ്യാപകനും വിദ്യാർത്ഥിക്കും നൽകുന്ന വലിയൊരു പ്രോത്സാഹനമാണെന്നും, മാധ്യമങ്ങളും പൊതുസമൂഹവും നൽകുന്ന പിന്തുണയിലൂടെ നമ്മുടെ നാടിന്റെ സമ്പത്തും ശക്തിയുമാകാൻ ഒരു കുട്ടിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ നഗരസഭ ചെയർമാൻ, കൗൺസിലർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സംഘാടക സമിതിയെ അഭിനന്ദിക്കുകയും, ഈ ശാസ്ത്രമേളയിൽ നിന്നും പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധന്മാരും പുതിയ ആശയങ്ങളും ഉയർന്നുവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഷൈനി. ഡി (വിദ്യാഭ്യാസ ഉപഡയറക്ടർ, കണ്ണൂർ) സ്വാഗതം പറഞ്ഞ പരിപാടിയിൽ പി. കെ. സുബൈർ (ചെയർപേഴ്സൺ, തളിപ്പറമ്പ് നഗരസഭ) അധ്യക്ഷത വഹിച്ചു. അഡ്വ. ബിനോയ് കുര്യൻ (പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്) മുഖ്യാതിഥിയായിരുന്നു.

പി. രവീന്ദ്രൻ (ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, കണ്ണൂർ ജില്ലാ പഞ്ചായത്ത്), എം. പ്രദീപൻ (ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി, കണ്ണൂർ ജില്ലാ പഞ്ചായത്ത്), പി. സി. നസീർ (ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, തളിപ്പറമ്പ് നഗരസഭ), കെ. മുഹമ്മദ് ബഷീർ (ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, തളിപ്പറമ്പ് നഗരസഭ), പുല്ലായിക്കോടി ചന്ദ്രൻ (ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, തളിപ്പറമ്പ് നഗരസഭ), കെ. വി. മുഹമ്മദ് കുഞ്ഞി (മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി, തളിപ്പറമ്പ് നഗരസഭ), സുരേഷ്. പി. വി (മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി, തളിപ്പറമ്പ് നഗരസഭ), വിനോദ് കുമാർ. എ. കെ (റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, HSE കണ്ണൂർ), ഉദയകുമാരി. ഇ. ആർ (അസിസ്റ്റന്റ് ഡയറക്ടർ, VHSE കണ്ണൂർ), ജയദേവൻ. എസ്. കെ (പ്രിൻസിപ്പൽ, ഡയറ്റ് കണ്ണൂർ), ഹാഷിം. എം. സി (ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, SSK കണ്ണൂർ), സുരേന്ദ്രൻ അടുത്തില (ജില്ലാ കോർഡിനേറ്റർ, KITE കണ്ണൂർ), പി. മോഹനചന്ദ്രൻ (മാനേജർ, മുത്തേത്ത് എച്ച്.എസ്.എസ്), മഹ്മൂദ് അള്ളാംകുളം (മാനേജർ, സർ സയ്യിദ് എച്ച്.എസ്.എസ്), സജി ജോൺ (പ്രിൻസിപ്പൽ, ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസ്), ഡോ. എ. ദേവിക (പ്രിൻസിപ്പൽ, മുത്തേത്ത് എച്ച്.എസ്.എസ്), ഫിറോസ്. ടി. അബ്ദുള്ള (പ്രിൻസിപ്പൽ, സീതി സാഹിബ് എച്ച്.എസ്.എസ്), അൻവർ. പി. എസ് (പ്രിൻസിപ്പൽ, സർ സയ്യിദ് എച്ച്.എസ്.എസ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മിഥിലാജ്. പി. വി (കൺവീനർ, സ്വീകരണ കമ്മിറ്റി) നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389881/kannur-district-school-science-fair-taliparamba)