---
title: "പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ്: റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കൾ"
english_title: "Pariyaram Premier League: Royal Strikers Lift Trophy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389923/pariyaram-premier-league-royal-strikers-champions"
published_at: "2026-11-02T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8786072216_1000967554.jpg"
keywords: ["Pariyaram Premier League", "Royal Strikers", "Cricket Tournament", "Kevin", "Mehboob"]
---

# പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ്: റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കൾ

> **Lead Summary:** *പരിയാരം:* കുളപ്പുറം പയ്യരട്ട രാമൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഏഴ് വിക്കറ്റിന് പവർ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചാണ് റോയൽ സ്ട്രൈക്കേഴ്സ് കിരീടം നേടിയത്.

## Article Content

*പരിയാരം:* കുളപ്പുറം പയ്യരട്ട രാമൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഏഴ് വിക്കറ്റിന് പവർ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചാണ് റോയൽ സ്ട്രൈക്കേഴ്സ് കിരീടം നേടിയത്.

സാമൂഹ്യ പ്രവർത്തകൻ രാകേഷ് കുളപ്പുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ടൂർണമെന്റിലെ താരമായി മെഹബൂബിനെയും, ഫൈനലിലെ താരമായി കെവിനെയും തെരഞ്ഞെടുത്തു. മികച്ച ഫീൽഡറായി അനീഷിനെയും, കീപ്പറായി പ്രജീഷിനെയും, ബൗളറായി ഫൈസലനെയും, ബാറ്റ്സ്മാൻ ആയി കെവിനെയും തെരഞ്ഞെടുത്തു.

റോയൽ സ്ട്രൈക്കേഴ്സിന് വേണ്ടി കെവിൻ, രഞ്ജിത്ത്, സുധീഷ്, സുനിൽ കുമാർ, രഘു സുബ്രഹ്മണ്യം, രാഗ് മോഹൻ, ഹരീഷ്, അനിൽകുമാർ, രാംദാസ്, ഉമേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389923/pariyaram-premier-league-royal-strikers-champions)