---
title: "കരാട്ടെയിൽ സ്വർണ്ണം; അമ്മാനപ്പാറ സ്വദേശി ഹർഷിലിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു"
english_title: "Harshal Wins Gold In Karate Youth Congress Honours Him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389942/harshal-karate-gold-youth-congress-honour"
published_at: "2026-11-02T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8a28f1fc9a_1000967818.jpg"
keywords: ["Karate Gold", "Harshal Prakash", "Ammanappara", "Youth Congress", "Kerala School Sports Festival"]
---

# കരാട്ടെയിൽ സ്വർണ്ണം; അമ്മാനപ്പാറ സ്വദേശി ഹർഷിലിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

> **Lead Summary:** *അമ്മാനപ്പാറ:* 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായ പരിയാരം അമ്മാനപ്പാറ സ്വദേശി ഹർഷിൽ പ്രകാശിനെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

*അമ്മാനപ്പാറ:* 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായ പരിയാരം അമ്മാനപ്പാറ സ്വദേശി ഹർഷിൽ പ്രകാശിനെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡിസിസി ജന. സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ജന. സെക്രട്ടറി ഇ.ടി ഹരീഷ്, കെഎസ്‍യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, മണ്ഡലം കോൺഗ്രസ് ജന. സെക്രട്ടറി ജെയ്സൺ പരിയാരം, വാർഡ് മെമ്പർ കെ. ബീന, സുരേഷൻ പാച്ചേനി, പി സി അഷ്‌റഫ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജിൻ വണ്ണാരത്ത്, ജീസൺ ലൂയിസ്, എ.വി പങ്കജാക്ഷൻ, ഗായത്രി സജിൻ, ബാൽമഞ്ച് ജില്ല ജോയിന്റ് സെക്രട്ടറി രാം കൃഷ്ണ, റോയ് മുടിക്കാനം, ഷിബിൻ മുടിക്കാനം, റിതുജിത്ത് കെ, അഭയ് പരിയാരം, ശ്രീജു മുടിക്കാനം, ഇജോ റോഷിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

അബു താഹിർ സ്വാഗതവും അജ്നാസ് ഇരിങ്ങൽ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389942/harshal-karate-gold-youth-congress-honour)