---
title: "ബിഎൽഎം തട്ടിപ്പ് കേസ്: പ്രതി പ്രേംകുമാറിന്റെ അറസ്റ്റ് അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും"
english_title: "BLM Fraud Case: Court To Consider Crime Branch Plea Friday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389943/blm-fraud-case-prem-kumar-arrest-plea"
published_at: "2026-11-02T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8a36a6af42_1000967897.jpg"
keywords: ["BLM Fraud", "Premkumar", "Crime Branch", "Kozhikode Court", "Arrest"]
---

# ബിഎൽഎം തട്ടിപ്പ് കേസ്: പ്രതി പ്രേംകുമാറിന്റെ അറസ്റ്റ് അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

> **Lead Summary:** *കോഴിക്കോട്:* ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.

## Article Content

*കോഴിക്കോട്:* ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം പ്രേംകുമാറിനെ ചെന്നൈയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചതും ഇന്ന് ഹാജരാകാനാവശ്യപ്പെട്ട് കോടതി പ്രേംകുമാറിന് നോട്ടീസ് അയച്ചതും.

നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് പ്രേംകുമാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389943/blm-fraud-case-prem-kumar-arrest-plea)