---
title: "മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് കുരങ്ങ് ശല്യം വീണ്ടും രൂക്ഷം; വീടും കൃഷിയും നശിപ്പിച്ച് കുരങ്ങ് കൂട്ടം"
english_title: "Monkey Menace In Malappattam Munambu Kadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390018/monkey-menace-malappattam-munambu-kadavu-expanded"
published_at: "2026-11-03T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97cf0d713b_1000968897.jpg"
keywords: ["Monkey Menace", "Malappattam", "Munambu Kadavu", "Kerala News", "Public Issue", "Crop Damage"]
---

# മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് കുരങ്ങ് ശല്യം വീണ്ടും രൂക്ഷം; വീടും കൃഷിയും നശിപ്പിച്ച് കുരങ്ങ് കൂട്ടം

> **Lead Summary:** *തളിപ്പറമ്പ്:* മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ. വർഷങ്ങളായി തുടരുന്ന കുരങ്ങ് ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇന്നും സാധിച്ചിട്ടില്ല. നൂറ് കണക്കിന് കൂട്ടമായി എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്.

## Article Content

*തളിപ്പറമ്പ്:* മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ. വർഷങ്ങളായി തുടരുന്ന കുരങ്ങ് ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇന്നും സാധിച്ചിട്ടില്ല. നൂറ് കണക്കിന് കൂട്ടമായി എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്.

ആദ്യമൊക്കെ പടക്കം പൊട്ടിച്ചാൽ ഇവ താത്കാലികമായി ഒഴിഞ്ഞു പോകുമെങ്കിലും പിന്നെ പിന്നെ അതിനും വഴങ്ങാതായി. ആളുകളെ കണ്ട് ഭയപ്പെടാതെ വീടുകളുടെ മേൽക്കൂരകളിലും, മുറ്റങ്ങളിലും കയറിയിറങ്ങി നടക്കുന്ന കുരങ്ങുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

വീടിന്റെ ഗ്രിൽസിനുള്ളിലൂടെ കയറുക, ഓട് ഇളക്കുക, തേങ്ങ, വാഴ, കപ്പക്ക തുടങ്ങിയ എല്ലാ തരം ഭക്ഷ്യ വസ്തുക്കളും നശിപ്പിക്കുക, സർവീസ് വയർ, മോട്ടോർ വയർ, മറ്റു പൈപ്പുകൾ ഇവയൊക്കെ പൊട്ടിക്കുക, മതിലിൽ സ്ഥാപിച്ച വിളക്കുകൾ ഇളക്കുക തുടങ്ങി ഇവയെ കൊണ്ടുള്ള ശല്യം പറഞ്ഞാൽ തീരാത്തതാണ്. കുരങ്ങുകൾ കൂട്ടമായി എത്തുന്നതിനാൽ ആർക്കും ഇവയെ നിയന്ത്രിക്കാൻ കഴിയില്ല.

പ്രധാനമായും കപ്പ, വാഴ, തെങ്ങ് എന്നിവയാണ് കുരങ്ങുകളുടെ പ്രധാന ലക്ഷ്യം. കൃഷി നാശം വർധിച്ചതോടെ കർഷകരും ഏറെ ബുദ്ധിമുട്ടിലാണ്. പല വീടുകളിലും കുരങ്ങുകൾ കയറിയിറങ്ങിയതോടെ വീട്ടമ്മമാർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ്. സ്കൂളിൽ പോകുന്ന കുട്ടികളുടെ നേരെ കുരങ്ങുകൾ പാഞ്ഞടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രദേശവാസികൾ അധികൃതരുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390018/monkey-menace-malappattam-munambu-kadavu-expanded)