---
title: "സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും മറ്റും പിടികൂടി; പോലീസ് കേസെടുത്തു"
english_title: "Mobile Phone Seized In Kannur Central Jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390061/mobile-phone-seized-kannur-central-jail"
published_at: "2026-11-03T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9b983b8736_1000967043.jpg"
keywords: ["Kannur Central Jail", "Mobile Phone Seized", "Prison Raid", "Prohibited Items", "Police Case"]
---

# സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും മറ്റും പിടികൂടി; പോലീസ് കേസെടുത്തു

> **Lead Summary:** *കണ്ണൂർ:* സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന രണ്ടാം ബ്ലോക്കിന്റെ പിറകിൽ നിന്നും ജയിൽ നിരോധിത വസ്തുക്കളായ റെഡ് മീ കമ്പനിയുടെ മൊബൈൽ ഫോൺ, ചാർജർ, രണ്ട് പവർ ബാങ്ക്, മൂന്ന് ഡാറ്റാ കേബിൾ എന്നിവ അധികൃതരുടെ പരിശോധനയിൽ കണ്ടെടുത്തു.

## Article Content

*കണ്ണൂർ:* സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന രണ്ടാം ബ്ലോക്കിന്റെ പിറകിൽ നിന്നും ജയിൽ നിരോധിത വസ്തുക്കളായ റെഡ് മീ കമ്പനിയുടെ മൊബൈൽ ഫോൺ, ചാർജർ, രണ്ട് പവർ ബാങ്ക്, മൂന്ന് ഡാറ്റാ കേബിൾ എന്നിവ അധികൃതരുടെ പരിശോധനയിൽ കണ്ടെടുത്തു.

ഇന്നലെ രാവിലെ 10 മണിയോടെ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന എ.ഷൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390061/mobile-phone-seized-kannur-central-jail)