---
title: "വിദേശ ജോലി വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; അഞ്ചു പേർക്കെതിരെ കേസ്"
english_title: "Five Booked In Visa Fraud Case In Sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390069/visa-fraud-case-five-booked-sreekandapuram"
published_at: "2026-11-03T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ccc41b05b_1000969912.jpg"
keywords: ["Visa Fraud", "Cheating Case", "Sreekandapuram", "Dubai Job Visa", "Police Case"]
---

# വിദേശ ജോലി വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; അഞ്ചു പേർക്കെതിരെ കേസ്

> **Lead Summary:** *ശ്രീകണ്ഠാപുരം:* വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

*ശ്രീകണ്ഠാപുരം:* വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

ശ്രീകണ്ഠാപുരം കോട്ടൂരിലെ എം. രഘുനാഥന്റെ പരാതിയിലാണ് ദുബായ് മില്ലേനിയം അഡ്വസൈറി ഡോക്യുമെന്റ് ഓഫീസർ സർവീസിലെ അലക്സ്, ഷെറിൻ, മിഥുൻ, അനശ്വര, കുസുമം ശർമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.

2025 ജനുവരി 25 നും ഡിസംബർ 8 നും മിടയിലുള്ള ദിവസങ്ങളിൽ പരാതിക്കാരന്റെ മകൾക്കും ഭർത്താവിനും വിദേശത്ത് ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ മകളിൽ നിന്നും പല തവണകളായി 3,36,387 രൂപ കൈപ്പറ്റിയ ശേഷം വിസയോ കൈപ്പറ്റിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390069/visa-fraud-case-five-booked-sreekandapuram)