---
title: "കണ്ണൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു"
english_title: "Kannur Revenue District School Science Fest Concludes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390081/kannur-revenue-district-school-science-fest-concludes"
published_at: "2026-11-03T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9e978d0a84_1000970209.jpg"
keywords: ["School Science Fest", "Kannur", "Taliparamba", "Education News", "Students"]
---

# കണ്ണൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* മൂന്ന് ദിവസങ്ങളിലായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടന്നുവന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു.

## Article Content

*തളിപ്പറമ്പ്:* മൂന്ന് ദിവസങ്ങളിലായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടന്നുവന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് സമ്മാനദാനം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി പി വത്സല, പി റജുല, കണ്ണൂർ ജില്ല വിദ്യാഭ്യാസ ഓഫീസർ വി ദീപ, തലശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫീസർ എം പി ജീവ, തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോജ് തുടങ്ങി മത്സരങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലെ പ്രഥമ അദ്ധ്യാപകർ, പി ടി എ പ്രസിഡന്റുമാർ, വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ സെക്രട്ടറിമാർ എന്നിവർ പ്രസംഗിച്ചു.

ശാസ്ത്രോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ കെ രാജഗോപാലന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി. തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ: ജയന്തി സുധാകരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390081/kannur-revenue-district-school-science-fest-concludes)