---
title: "റവന്യൂ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു"
english_title: "Revenue Officers Review Meeting Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390086/revenue-officers-review-meeting-held"
published_at: "2026-11-03T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f041eddbe_1000970301.jpg"
keywords: ["Revenue Officers", "Land Conversion", "Village Officers", "Kannur", "Meeting"]
---

# റവന്യൂ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു

> **Lead Summary:** *കണ്ണൂർ:* ജില്ലയിലെ ഭൂമി തരം മാറ്റം അപേക്ഷകളിൽ വില്ലേജ് ഓഫീസ് തലം മുതൽ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന വില്ലേജ് ഓഫീസർമാരുടെ യോഗത്തിലാണ് നിർദ്ദേശം.

## Article Content

*കണ്ണൂർ:* ജില്ലയിലെ ഭൂമി തരം മാറ്റം അപേക്ഷകളിൽ വില്ലേജ് ഓഫീസ് തലം മുതൽ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന വില്ലേജ് ഓഫീസർമാരുടെ യോഗത്തിലാണ് നിർദ്ദേശം.

ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ ഭൂമികൾ തരം മാറ്റുന്നതിനായി ലഭിച്ചിരിക്കുന്ന അപേക്ഷകളിൽ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണം. ഡിസംബർ മാസം പകുതിയോടെ പരമാവധി അപേക്ഷകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ നാലു മാസത്തിനകം ജില്ലയിൽ 3500ഓളം ഭൂമി തരം മാറ്റം അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചിരുന്നു.

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരിമിതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നടപ്പിലാക്കണം. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക്കുകൾ സജീവമാക്കണം. കലാലയങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് അംഗങ്ങളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. എസ്എസ്ആർ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകി.

ഡിജിറ്റൽ റീസർവെയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. ആവശ്യത്തിനുള്ള ജീവനക്കാരെ ഇതിനായി വിന്യസിക്കും. ജില്ലയിലെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ ഊർജ്ജിതമാക്കാനും നിർദ്ദേശം ഉയർന്നു.

അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, തളിപ്പറമ്പ് ആർഡിഒ എം മോഹനൻ, ഡെപ്യൂട്ടി കളക്ടർമാരായ പി എൻ പുരുഷോത്തമൻ, വി ഇ ഷേർളി, കെ വി ശ്രുതി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390086/revenue-officers-review-meeting-held)