---
title: "സീനിയർ സിറ്റിസൺസ് കോൺഗ്രസ് കണ്ണപുരം മണ്ഡലം രൂപീകരണ കൺവെൻഷൻ"
english_title: "Senior Citizens Congress Kannapuram Mandalam Convention Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390088/senior-citizens-congress-kannapuram-convention"
published_at: "2026-11-03T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f0f116ad5_1000970315.jpg"
keywords: ["Senior Citizens Congress", "Kannapuram", "Congress", "VD Satheesan", "Convention"]
---

# സീനിയർ സിറ്റിസൺസ് കോൺഗ്രസ് കണ്ണപുരം മണ്ഡലം രൂപീകരണ കൺവെൻഷൻ

> **Lead Summary:** *കണ്ണപുരം:* മുതിർന്ന പൗരന്മാരുടെ പരിപാലനത്തിനും സംരക്ഷണത്തിനും വി.ഡി. സതീശൻ സർക്കാർ രൂപീകരിച്ച വകുപ്പും നിയമസഭയിൽ പാസാക്കിയ ബില്ലും വിപ്ലവകരവും കാലോചിതവുമായ തീരുമാനമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് കണ്ണപുരം മണ്ഡലം രൂപീകരണ കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

*കണ്ണപുരം:* മുതിർന്ന പൗരന്മാരുടെ പരിപാലനത്തിനും സംരക്ഷണത്തിനും വി.ഡി. സതീശൻ സർക്കാർ രൂപീകരിച്ച വകുപ്പും നിയമസഭയിൽ പാസാക്കിയ ബില്ലും വിപ്ലവകരവും കാലോചിതവുമായ തീരുമാനമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് കണ്ണപുരം മണ്ഡലം രൂപീകരണ കൺവെൻഷൻ അഭിപ്രായപ്പെട്ടു.

കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഗണേശൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു.

കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ എം. നാരായണൻ, രാജേഷ് പാലങ്ങാട്ട്, സീനിയർ സിറ്റിസൺസ് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. സഹർബിൽ, സെക്രട്ടറിമാരായ സതീശൻ വടക്കേടത്ത്, കെ.വി.എം ജാഫർ എന്നിവർ പ്രസംഗിച്ചു.

കമ്മിറ്റി ചെയർമാനായി പി. കുട്ടികൃഷ്ണനെയും കൺവീനറായി പി.പി.സുരേഷ് കുമാറിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390088/senior-citizens-congress-kannapuram-convention)