---
title: "12,000 പേർക്ക് രുചിയൂറും ഭക്ഷണം; ജില്ലാ ശാസ്ത്രോത്സവത്തിൽ മാതൃകയായി കെ.പി.എസ്.ടി.എയുടെ ഭക്ഷണ കമ്മിറ്റി"
english_title: "12000 Food Parcels Distributed at Kannur Science Fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390105/12000-food-parcels-distributed-science-fest"
published_at: "2026-11-03T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0f559a768_1000970645.jpg"
keywords: ["Science Fest", "Food Committee", "KPSTA", "Taliparamba", "Kannur", "Food Parcels"]
---

# 12,000 പേർക്ക് രുചിയൂറും ഭക്ഷണം; ജില്ലാ ശാസ്ത്രോത്സവത്തിൽ മാതൃകയായി കെ.പി.എസ്.ടി.എയുടെ ഭക്ഷണ കമ്മിറ്റി

> **Lead Summary:** *തളിപ്പറമ്പ്:* ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിശപ്പകറ്റി രുചികരമായ ഭക്ഷണം കൃത്യസമയത്ത് വേദികളിലെത്തിച്ച് കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ മാതൃകാപ്രവർത്തനവുമായി കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി.

## Article Content

*തളിപ്പറമ്പ്:* ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിശപ്പകറ്റി രുചികരമായ ഭക്ഷണം കൃത്യസമയത്ത് വേദികളിലെത്തിച്ച് കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ മാതൃകാപ്രവർത്തനവുമായി കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി.

നവംബർ 2, 3 തീയതികളിലായി 12,000ത്തിലധികം ഭക്ഷണപ്പൊതികളാണ് വിവിധ വേദികളിൽ വിതരണം ചെയ്തത്. മൂത്തേടത്ത്, സീതി സാഹിബ്, ടാഗോർ വിദ്യാനികേതൻ, സർ സയ്യിദ് സ്കൂളുകളിലായി നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കും അധ്യാപകർക്കും സംഘാടകർക്കും ഭക്ഷണം യഥാസമയം ലഭ്യമാക്കാൻ കഴിഞ്ഞത് മേളയുടെ നടത്തിപ്പിന് വലിയ സഹായമായി.

സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഭക്ഷണം പാചകം ചെയ്തത്. മത്സരവേദികളിൽ തന്നെ കുട്ടികൾക്ക് ഭക്ഷണം എത്തിക്കേണ്ടതിനാൽ ചൂടോടെയുള്ള വെജിറ്റബിൾ ബിരിയാണി പൊതികളാക്കിയാണ് വിതരണം ചെയ്തത്. രണ്ടാം ദിനം മാത്രം 6,500ത്തിലധികം പേർക്കാണ് ഭക്ഷണം ഒരുക്കിയത്.

രാവിലെ എട്ടുമണി മുതൽ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകരും മൂത്തേടത്ത്, സീതി സാഹിബ് സ്കൂളുകളിലെ വളണ്ടിയർമാരും ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നതിൽ സജീവമായി പങ്കെടുത്തു. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വളണ്ടിയർമാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനവും ഭക്ഷണവിതരണം സുഗമമാക്കി.

ദീപാ രഞ്ജിത്ത് ചെയർപേഴ്സണായും പി.വി. സജീവൻ വർക്കിംഗ് ചെയർപേഴ്സണായും കെ.പി. സുനിൽകുമാർ കൺവീനറായും വി.ബി. കുബേരൻ നമ്പൂതിരി വർക്കിംഗ് കൺവീനറായും പ്രവർത്തിച്ച കമ്മിറ്റിയാണ് ഭക്ഷണവിതരണത്തിന്റെ ചുമതല ഏറ്റെടുത്തത്.

ദീപാ രഞ്ജിത്ത് ചെയർപേഴ്സണായും പി.വി. സജീവൻ വർക്കിംഗ് ചെയർപേഴ്സണായും കെ.പി.സുനിൽകുമാർ കൺവീനറായും വി.ബി. കുബേരൻ നമ്പൂതിരി വർക്കിംഗ് കൺവീനറുമായ കമ്മിറ്റിയാണ് ഭക്ഷണ ചുമതല ഏറ്റെടുത്തത്. രുചികരമായ ഭക്ഷണം കുട്ടികൾക്ക് എത്തിക്കുന്നതിൽ കെ.പി.എസ്. ടി.എ നേതാക്കളായ എം കെ അരുണ, യു.കെ. ബാലചന്ദ്രൻ, രജീഷ് കാളിയത്താൻ, അരവിന്ദ് സജി, കെ.വി. മെസ്മർ, എ.പ്രേംജി, എ.കെ.ഉഷ,ടി.അംബരീഷ്,കെ. പി. വിജേഷ് ,കെ.എസ്. വിനീത്, ടി.ടി.രൂപേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390105/12000-food-parcels-distributed-science-fest)