---
title: "കണ്ണപുരത്ത് പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു; പോലീസ് പിടികൂടി"
english_title: "Minor Driving Scooter Caught Kannapuram Police Case Against Mother"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390198/minor-driving-scooter-caught-kannapuram-police"
published_at: "2026-11-04T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb0160b5ed3_1000972305.jpg"
keywords: ["Kannapuram", "Minor Driving", "Scooter", "Kerala Police", "Kalyassery"]
---

# കണ്ണപുരത്ത് പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു; പോലീസ് പിടികൂടി

> **Lead Summary:** *കണ്ണപുരം:* പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചത് പോലീസ് പിടികൂടി.

## Article Content

*കണ്ണപുരം:* പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചത് പോലീസ് പിടികൂടി.

വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5 മണിക്ക് കല്യാശേരി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം സ്കൂൾ പരിസരത്ത് വെച്ചാണ് കെ.എൽ 13 എ.സെഡ് 7247 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ എൻ.കെ സഹദും സംഘവും പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത ഉമ്മ കല്യാശേരി കച്ചേരിത്തറയിലെ പി.സി സാഹിദക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390198/minor-driving-scooter-caught-kannapuram-police)