---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും റാഗിങ്; നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Ragging Again Sir Syed Institute Case Against Four Students Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390282/ragging-again-sir-syed-institute-case-four-students"
published_at: "2026-11-05T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec03beefff2_1000973704.jpg"
keywords: ["Sir Syed Institute", "Ragging", "Taliparamba", "Kannur Police", "Students"]
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും റാഗിങ്; നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും റാഗിങ്. ഒന്നാം വർഷ ബികോം വിദ്യാർത്ഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും റാഗിങ്. ഒന്നാം വർഷ ബികോം വിദ്യാർത്ഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് വി എം ഹൗസിൽ മുഹമ്മദ് ഇമ്രാൻ (19) ആണ് റാഗിങിന് ഇരയായത്.

പരാതി പ്രകാരം, മാട്ടൂൽ തേക്കുമ്പാട് ഷഹാന കോട്ടേഴ്സിലെ മുഹമ്മദ് ഷുക്കൂർ (20), ചെങ്ങളായി മുക്കാടത്ത് ഹൗസിൽ റാഹിൽ മുഹമ്മദ് (19), മറ്റ് രണ്ട് വിദ്യാർത്ഥികളായ മുജീബ് റഹ്മാൻ, മുഹമ്മദ് ഫാഹിം റഹ്മാൻ എന്നിവർ ചേർന്ന് ഇമ്രാനെ മഞ്ഞ സീക്കോ ജംഗ്ഷനിൽ വെച്ച് കാറിൽ കയറ്റി കൊണ്ടുപോയി.

നനച്ചേരി പാലത്തിനടുത്തുള്ള കാട്ടിൽ വെച്ച്, കോളേജിൽ വരുമ്പോൾ ഷൂ ഇടുന്നതും ബൈക്കിൽ വരുന്നതും ഇഷ്ടമല്ലെന്ന് പറഞ്ഞ്, കാറിലുണ്ടായിരുന്ന മരവടി കൊണ്ട് കാലിന് അടിക്കുകയും 300 രൂപ നിർബന്ധിച്ച് ഗൂഗിൾ പേ ചെയ്യിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390282/ragging-again-sir-syed-institute-case-four-students)