---
title: "തളിപ്പറമ്പിൽ മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ"
english_title: "Drunk Bike Riding Arrest Taliparamba Vehicle Checking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390302/drunk-bike-riding-arrest-taliparamba"
published_at: "2026-11-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec1b4135569_1000973990.jpg"
keywords: ["Taliparamba Police", "Drunk Driving", "Bike Arrest", "Kannur", "Vehicle Checking"]
---

# തളിപ്പറമ്പിൽ മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് എസ്.ഐ സിജിൽ വി, ജി.എസ്.ഐ നളൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടെ മദ്യപിച്ച് ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്തു.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് എസ്.ഐ സിജിൽ വി, ജി.എസ്.ഐ നളൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടെ മദ്യപിച്ച് ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്തു.

പുഷ്പഗിരി ഗാന്ധി നഗർ സ്ട്രീറ്റ് നമ്പർ 7ലെ കെ.ടി ഹൗസിൽ അഷ്റഫ് കെ.ടി (36) ആണ് അറസ്റ്റിലായത്.

മന്ന ജംഗ്ഷന് സമീപം വെച്ച്, മദ്യലഹരിയിൽ KL59B4363 നമ്പർ മോട്ടോർ സൈക്കിളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390302/drunk-bike-riding-arrest-taliparamba)