---
title: "അന്തിത്തിരിയൻ ശ്രീ ടി വി കുഞ്ഞിരാമന് തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം"
english_title: "TV Kunhiraman Honoured Trikaripur Muslim Youth League Anthithiriyan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390303/tv-kunhiraman-honoured-trikaripur-muslim-youth-league"
published_at: "2026-11-05T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec1bd49d679_1000973124.jpg"
keywords: ["TV Kunhiraman", "Trikaripur", "Muslim Youth League", "Anthithiriyan", "Kasaragod"]
---

# അന്തിത്തിരിയൻ ശ്രീ ടി വി കുഞ്ഞിരാമന് തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം

> **Lead Summary:** *തൃക്കരിപ്പൂർ:* മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, നീണ്ട മൂന്നര പതിറ്റാണ്ട് കാലം തൃക്കരിപ്പൂർ ശ്രീ രമാവില്യം കഴകം അന്തിത്തിരിയനായി സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന ശ്രീ ടി വി കുഞ്ഞിരാമന് തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം നൽകി.

## Article Content

*തൃക്കരിപ്പൂർ:* മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, നീണ്ട മൂന്നര പതിറ്റാണ്ട് കാലം തൃക്കരിപ്പൂർ ശ്രീ രമാവില്യം കഴകം അന്തിത്തിരിയനായി സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന ശ്രീ ടി വി കുഞ്ഞിരാമന് തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം നൽകി.

സ്വവസതിയിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഷുഹൈബ് വി പി പി സ്നേഹോപഹാരം കൈമാറി.

മുൻ ജില്ലാ സെക്രട്ടറി എ ജി സി ഷംഷാദ്, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സഫീർ വി പി, ജനറൽ സെക്രട്ടറി ഹാഫിസ് എൻ കെ പി, വൈസ് പ്രസിഡന്റ് സുഫൈദ് നീലമ്പം, ജില്ലാ കൗൺസിൽ അംഗം ജാബിർ തങ്കയം തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390303/tv-kunhiraman-honoured-trikaripur-muslim-youth-league)