---
title: "കുറുമാത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു"
english_title: "Kurumathur Woman Cheated 10 Lakh Rupees Delhi Fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390476/kurumathur-10-lakh-fraud-delhi-woman-cheated"
published_at: "2026-11-06T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed87ce57570_1000976679.jpg"
keywords: ["Kurumathur", "Keeriyad", "Online Fraud", "Taliparamba Police", "Kannur"]
---

# കുറുമാത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു

> **Lead Summary:** *തളിപ്പറമ്പ്:* കുറുമാത്തൂർ കീരിയാട് സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു.

## Article Content

*തളിപ്പറമ്പ്:* കുറുമാത്തൂർ കീരിയാട് സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു.

കീരിയാട് താമസിക്കുന്ന പരിയാരം എമ്പേറ്റ് സ്വദേശിയായ സുധീഷിന്റെ ഭാര്യ കുവോടൻ വീട്ടിൽ എം വി വർഷ (36) ആണ് തട്ടിപ്പിന് ഇരയായത്.

വർഷയുടെ ഭർത്താവ് സുധീഷിന്റെ പരിചയക്കാരി ബെക്കോ ജോൺ ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും ഡോളർ അധികമായതിനാൽ കസ്റ്റംസ് പിടിച്ചു വെച്ചു എന്നും കയ്യിൽ പണം ഇല്ലെന്നും ഭർത്താവിനെ അറിയിക്കുന്നു.

ഭർത്താവ് സുധീഷ് ആവശ്യപ്പെട്ട പ്രകാരം വർഷയും ബന്ധുക്കളും തങ്ങളുടെ ഗൂഗിൾ പേ വഴി 2026 ആഗസ്റ്റ് 27 മുതൽ 2026 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ 10,03,500 രൂപ അയച്ചുകൊടുത്തു.

എന്നാൽ പണം തിരികെ നൽകാതെ ചതി ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390476/kurumathur-10-lakh-fraud-delhi-woman-cheated)