---
title: "സംസ്ഥാനത്ത് മഴ ശക്തമാകും, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത"
english_title: "Kerala Heavy Rain Yellow Alert Five Districts Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390499/kerala-heavy-rain-yellow-alert-five-districts"
published_at: "2026-11-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda47c23dac_1000976998.jpg"
keywords: ["Kerala Rain", "Yellow Alert", "IMD", "Heavy Rain", "Thunderstorm"]
---

# സംസ്ഥാനത്ത് മഴ ശക്തമാകും, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

> **Lead Summary:** *തിരുവനന്തപുരം:* സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

## Article Content

*തിരുവനന്തപുരം:* സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. മഴയോടൊപ്പം 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390499/kerala-heavy-rain-yellow-alert-five-districts)