---
title: "നവംബർ 12-ന് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്"
english_title: "Kerala Auto Taxi Strike November 12 Fare Hike Demand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390523/kerala-auto-taxi-strike-november-12-2026"
published_at: "2026-11-06T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedd55257805_1000977522.jpg"
keywords: ["Kerala Auto Taxi Strike", "Auto Rickshaw Strike", "Taxi Strike", "November 12 Strike", "Kannur", "Palakkad Meeting"]
---

# നവംബർ 12-ന് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

> **Lead Summary:** **കണ്ണൂർ: **ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കുന്നു.

## Article Content

**കണ്ണൂർ: **ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കുന്നു.

വിവിധ ട്രേഡ് യൂണിയനുകൾ ചേർന്ന് നിവേദനം നൽകിയിട്ടും സംസ്ഥാന സർക്കാർ ചർച്ചക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

നവംബർ 12-ന് രാത്രി 12 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്കാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാലക്കാട് ചേർന്ന വിവിധ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390523/kerala-auto-taxi-strike-november-12-2026)