---
title: "പഞ്ചാബിൽ കർമഭൂമി എക്സ്പ്രസിന് തീപിടിച്ചു, 4 കോച്ചുകൾ കത്തി"
english_title: "Karmabhoomi Express Fire Punjab Rajpura 4 Coaches Burnt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390537/karmabhoomi-express-fire-punjab-rajpura"
published_at: "2026-11-06T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedee12240f4_1000977607.jpg"
keywords: ["Karmabhoomi Express", "Train Fire", "Punjab", "Rajpura", "Amritsar Katihar", "Indian Railways"]
---

# പഞ്ചാബിൽ കർമഭൂമി എക്സ്പ്രസിന് തീപിടിച്ചു, 4 കോച്ചുകൾ കത്തി

> **Lead Summary:** *രാജ്പുര:* പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. അമൃത്സറിൽ നിന്ന് കതിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ നാല് കോച്ചുകൾക്കാണ് തീ പിടിച്ചത്.

## Article Content

*രാജ്പുര:* പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. അമൃത്സറിൽ നിന്ന് കതിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ നാല് കോച്ചുകൾക്കാണ് തീ പിടിച്ചത്.

സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. പ്രാഥമിക വിവരം പ്രകാരം ആളപായമില്ലെന്നാണ് അറിയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി റെയിൽവേ അറിയിച്ചു. ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം.

തീ പടർന്നതോടെ ട്രെയിൻ നിർത്തിയിട്ടു. നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുന്നത് കണ്ടതായും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റെയിൽവേയുടെ ഭാഗത്ത് നിന്ന് പുറത്തുവരാനുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390537/karmabhoomi-express-fire-punjab-rajpura)