---
title: "പരിയാരത്ത് പഴക്കച്ചവടക്കാരനെ കുത്തിയ വായാട്  സ്വദേശി അറസ്റ്റിൽ"
english_title: "Pariyaram Stabbing Fruit Seller Arrested Vadayad Rishad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390540/pariyaram-stabbing-fruit-seller-arrested"
published_at: "2026-11-06T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedf02961be8_1000977708.jpg"
keywords: ["Pariyaram", "Stabbing", "Kannur", "Pariyaram Police", "Sharafudheen", "Vadayad Rishad"]
---

# പരിയാരത്ത് പഴക്കച്ചവടക്കാരനെ കുത്തിയ വായാട്  സ്വദേശി അറസ്റ്റിൽ

> **Lead Summary:** **പരിയാരം: **പരിയാരം ദേശീയപാതയുടെ അടിപ്പാതയിൽ വെച്ച് പഴക്കച്ചവടക്കാരനെ കുത്തിച്ചരിക്കേൽപ്പിച്ച സംഭവത്തിൽ വടയാട് സ്വദേശി റിഷാദിനെ പരിയാരം പോലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു.

## Article Content

**പരിയാരം: **പരിയാരം ദേശീയപാതയുടെ അടിപ്പാതയിൽ വെച്ച് പഴക്കച്ചവടക്കാരനെ കുത്തിച്ചരിക്കേൽപ്പിച്ച സംഭവത്തിൽ വടയാട് സ്വദേശി റിഷാദിനെ പരിയാരം പോലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിയമവിരുദ്ധമായി ഇവിടെ പഴക്കച്ചവടം നടത്തിവരുന്ന കുറുമാത്തൂർ വെള്ളാരംപാറയിലെ അച്ചക്കാരത്ത് പുതിയപുരയിൽ എ.പി. ഷറഫുദ്ദീനാണ് (50) വയറിൽ കുത്തേറ്റത്. ഷറഫുദ്ദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390540/pariyaram-stabbing-fruit-seller-arrested)