---
title: "എഴുത്തിൽ മികവ് തെളിയിച്ച് മെസ്ന"
english_title: "Taliparamba Mesna First Prize Malayalam Poetry Story Essay Kalolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390617/taliparamba-mesna-first-prize-writing-kalolsavam"
published_at: "2026-11-07T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeecab8b5a9f_1000978848.jpg"
keywords: ["Mesna", "Taliparamba", "Kalolsavam", "Tagore Vidyanikethan", "Poetry Writing", "Kerala", "School Kalolsavam"]
---

# എഴുത്തിൽ മികവ് തെളിയിച്ച് മെസ്ന

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചന, കഥാരചന, ഉപന്യാസ രചന എന്നീ മൂന്ന് ഇനങ്ങളിലും കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചന, കഥാരചന, ഉപന്യാസ രചന എന്നീ മൂന്ന് ഇനങ്ങളിലും കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ മെസ്ന കഴിഞ്ഞ മൂന്ന് വർഷങ്ങളിലും സംസ്ഥാനതലത്തിൽ കവിതാരചനയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

മെസ്ന എഴുതിയ 'കാലം തെറ്റിയ മഴ' എന്ന കവിത സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ഒരു പാഠമായി കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഗവ. മാപ്പിള യു.പി. സ്കൂൾ പ്രധാന അധ്യാപകൻ കെ.വി. മെസ്മറിന്റെയും കുറുമാത്തൂർ ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.കെ. ബീനയുടെയും ഏക മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390617/taliparamba-mesna-first-prize-writing-kalolsavam)