---
title: "കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "Kankol Ganja Arrest Payyannur Excise Range Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390633/kankol-ganja-arrest-payyannur-excise"
published_at: "2026-11-07T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeedd9be1cb1_1000978715.jpg"
keywords: ["Kankol", "Payyannur Excise", "Ganja Arrest", "Kannur", "NDPS Case", "Vaippiriyam"]
---

# കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** :* കാങ്കോൽ വൈപ്പിരിയത്ത് കഞ്ചാവ് പൊതി കൈവശം വെച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

## Article Content

:* കാങ്കോൽ വൈപ്പിരിയത്ത് കഞ്ചാവ് പൊതി കൈവശം വെച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിചേരിയും പാർട്ടിയും കാങ്കോൽ വൈപ്പിരിയം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

 ആലക്കാട് കൊവ്വൽ ഹൗസിൽ രാഘവൻ. കെ മകൻ അഖിൽ. കെ (28) എന്നയാളെയാണ് കാങ്കോൽ വൈപ്പിരിയത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ എ.ഇ.ഐ ഗ്രേഡ് സുരേഷ് ബാബു. എം. പി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രജിരാഗ് പി.പി, സി.ഇ.ഒ മാരായ സജിൻ. എ. വി, അമൽരാധ്. എ. വി, സനേഷ്. പി. വി, എക്സൈസ് ഡ്രൈവർ അജിത്ത്. പി. വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390633/kankol-ganja-arrest-payyannur-excise)