---
title: "പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു, വാഹന ഉടമക്കെതിരെ കേസ്"
english_title: "Pazhayangadi Minor Scooter Rider Caught Case Against Vehicle Owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390649/pazhayangadi-minor-scooter-rider-case-vehicle-owner"
published_at: "2026-11-07T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef4ace5b30_1000979312.jpg"
keywords: ["Pazhayangadi", "Minor Driving", "Scooter", "Kannur Police", "Vehicle Owner Case", "Madayi"]
---

# പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു, വാഹന ഉടമക്കെതിരെ കേസ്

> **Lead Summary:** പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന ഉടമക്കെതിരെ കേസ്.

## Article Content

പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന ഉടമക്കെതിരെ കേസ്.

വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകുന്നേരം 5 മണിക്ക് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് കെ.എൽ. 59 സെഡ് 4343 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ.ടി.വി. രാജേഷും സംഘവും പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത ഉടമ മാടായി മൊട്ടാമ്പ്രത്തെ സെറീനക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390649/pazhayangadi-minor-scooter-rider-case-vehicle-owner)