---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഹോർമോൺ അനലൈസർ മെഷീൻ സജ്ജമായി"
english_title: "Taliparamba Taluk Hospital Hormone Analyzer Machine Inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390668/taliparamba-taluk-hospital-hormone-analyzer-machine"
published_at: "2026-11-07T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef2247256ce_1000979829.jpg"
keywords: ["Taliparamba", "Taluk Hospital", "Hormone Analyzer", "Thyroid Test", "Vitamin D", "Municipality"]
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഹോർമോൺ അനലൈസർ മെഷീൻ സജ്ജമായി

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് ഉൾപ്പെടെയുള്ള വിവിധ ഹോർമോൺ പരിശോധനകൾ നടത്തുന്നതിനായി പുതിയ ഹോർമോൺ അനലൈസർ മെഷീൻ പ്രവർത്തനസജ്ജമായി. ഇതോടെ ഇത്തരം പരിശോധനകൾക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവിൽ ആശുപത്രിയിൽത്തന്നെ പരിശോധന നടത്താൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുങ്ങും.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് ഉൾപ്പെടെയുള്ള വിവിധ ഹോർമോൺ പരിശോധനകൾ നടത്തുന്നതിനായി പുതിയ ഹോർമോൺ അനലൈസർ മെഷീൻ പ്രവർത്തനസജ്ജമായി. ഇതോടെ ഇത്തരം പരിശോധനകൾക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവിൽ ആശുപത്രിയിൽത്തന്നെ പരിശോധന നടത്താൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുങ്ങും.

ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സംവിധാനത്തിനായി 6.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തളിപ്പറമ്പ് നഗരസഭയുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

ഇതോടെ തൈറോയ്ഡ് ഹോർമോൺ, വൈറ്റമിൻ ഡി, ട്രോപോണിൻ-I തുടങ്ങിയ പ്രധാന ഹോർമോൺ പരിശോധനകൾ ഇനി ആശുപത്രിയിൽത്തന്നെ ലഭ്യമാകും.

2026 നവംബർ 10ന് രാവിലെ 10 മണിക്ക് പുതിയ ഹോർമോൺ അനലൈസർ മെഷീന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ. സുബൈർ നിർവഹിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ദീപരഞ്ചിത്ത് മുഖ്യ സാന്നിധ്യമാകും. ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിൻ സ്വാഗതം പറയും.

ജനങ്ങൾക്ക് കൂടുതൽ മികച്ചതും ചെലവുകുറഞ്ഞതുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള നഗരസഭയുടെ പ്രവർത്തനങ്ങളിൽ മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390668/taliparamba-taluk-hospital-hormone-analyzer-machine)