---
title: "കാക്കാതോട് ബസ് സ്റ്റാൻഡിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "MDMA Seized Youth Arrested Kakkatode Bus Stand Taliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390684/mdma-seized-youth-arrested-kakkatode-bus-stand-taliparamba"
published_at: "2026-11-07T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef3598612b6_1000980036.jpg"
keywords: ["MDMA", "Drug Arrest", "Taliparamba Police", "Kakkatode", "Kannur", "Narcotics"]
---

# കാക്കാതോട് ബസ് സ്റ്റാൻഡിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. കണ്ണൂർ സിറ്റി കക്കാട് സ്വദേശി കൊറോത്ത് ഹൗസിൽ മൻസീർ കെ. യെയാണ് തളിപ്പറമ്പ് എസ്.ഐ. മനോജ് കെ.പി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെ കാക്കാതോട് ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. കണ്ണൂർ സിറ്റി കക്കാട് സ്വദേശി കൊറോത്ത് ഹൗസിൽ മൻസീർ കെ. യെയാണ് തളിപ്പറമ്പ് എസ്.ഐ. മനോജ് കെ.പി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെ കാക്കാതോട് ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്.

ഇയാളിൽ നിന്ന് 0.134 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പരിശോധനക്കിടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ചോദ്യം ചെയ്യലിൽ സ്വന്തമായി ഉപയോഗിക്കുന്നതിനായി ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390684/mdma-seized-youth-arrested-kakkatode-bus-stand-taliparamba)