---
title: "കണ്ണൂർ തളാപ്പിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ"
english_title: "Kannur Thalappil Major Drug Bust MDMA Three Youths Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391052/kannur-thalappil-drug-bust-mdma-three-arrested"
published_at: "2026-11-10T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af31e4580e97_1000986094.jpg"
keywords: ["MDMA", "Drug Bust", "Thalappil", "Town Police", "DANSAF"]
---

# കണ്ണൂർ തളാപ്പിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **തളാപ്പിൽ വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ: **തളാപ്പിൽ വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

പഴയങ്ങാടി സ്വദേശി ഉദയ് കൃഷ്ണ (25), ചിറക്കൽ സ്വദേശി കെ. വിഷ്ണു (24), പള്ളിക്കുന്ന് സ്വദേശി പി. ഹ്രിദിൻ (27) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. തിങ്കളാഴ്ച രാത്രി 10 മണിക്ക് കൊയിലി ആശുപത്രിക്ക് സമീപം വാഹനങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് സംഘം വളഞ്ഞുപിടികൂടിയത്. ഇവരുടെ കൈവശത്തുനിന്ന് 51.54 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.കെ. അഖിൽ, എസ്.ഐ ഹരികൃഷ്ണൻ, സി.പി.ഒമാരായ നിതിൻ, സജേഷ്, നിഷാന്ത്, ഡാൻസാഫ് എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജിത്ത്, മഹേഷ്, സി.പി.ഒമാരായ ഹരിനാഥ്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391052/kannur-thalappil-drug-bust-mdma-three-arrested)