---
title: "തളിപ്പറമ്പ ഫുട്ബോൾ മേള മികച്ച ജനപ്രിയ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു"
english_title: "Taliparamba Football Mela Selected Best Popular Tournament ASFA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391059/taliparamba-football-mela-best-popular-tournament-asfa"
published_at: "2026-11-10T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3267c63738_1000986215.jpg"
keywords: ["Taliparamba", "Football Mela", "ASFA", "Seethi Sahib Sports Club", "Kerala Football"]
---

# തളിപ്പറമ്പ ഫുട്ബോൾ മേള മികച്ച ജനപ്രിയ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ: **2025-2026 സീസണിൽ ആൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച ജനപ്രിയ ടൂർണമെന്റായി തളിപ്പറമ്പ സീതി സാഹിബ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തളിപ്പറമ്പ ഫുട്ബോൾ മേള തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **2025-2026 സീസണിൽ ആൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച ജനപ്രിയ ടൂർണമെന്റായി തളിപ്പറമ്പ സീതി സാഹിബ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തളിപ്പറമ്പ ഫുട്ബോൾ മേള തിരഞ്ഞെടുക്കപ്പെട്ടു.

മഞ്ചേരിയിൽ വെച്ച് നടന്ന ASFA സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് ഏറ്റവും മികച്ച ജനപ്രിയ ടൂർണമെന്റിനുള്ള പുരസ്കാരം കേരള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിൽ നിന്നും സീതി സാഹിബ് സ്പോർട്സ് ക്ലബ് ഭാരവാഹികളായ അഷ്റഫ് കെ.വി.ടി, അബ്ദുൽ അസീസ് കുട്ടൻ, ഷബീർ മുഹമ്മദ് സി.പി.യു. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391059/taliparamba-football-mela-best-popular-tournament-asfa)