---
title: "പരിയാരം ചൂടല-കപ്പണത്തട്ട് ദേശീയപാതയിൽ അപകടഭീഷണിയായി ഓവുചാൽ; അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം"
english_title: "Pariyaram Chootala Kappanathattu Highway Open Drain Danger Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391071/pariyaram-chootala-kappanathattu-highway-open-drain-danger"
published_at: "2026-11-10T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3476b126e3_1000986442.jpg"
keywords: ["Pariyaram", "National Highway", "Open Drain", "Accident Threat"]
---

# പരിയാരം ചൂടല-കപ്പണത്തട്ട് ദേശീയപാതയിൽ അപകടഭീഷണിയായി ഓവുചാൽ; അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

> **Lead Summary:** **പരിയാരം: **ചൂടല-കപ്പണത്തട്ട് ദേശീയപാതയിൽ ഓവുചാലിന് സ്ലാബ് സ്ഥാപിക്കാതെ തുറന്ന നിലയിൽ കിടക്കുന്നത് യാത്രക്കാർക്ക് വലിയ അപകടഭീഷണിയാകുന്നു. റോഡിനോട് ചേർന്നുള്ള ഓവുചാലിന്റെ ഭാഗം മൂടാതെ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.

## Article Content

**പരിയാരം: **ചൂടല-കപ്പണത്തട്ട് ദേശീയപാതയിൽ ഓവുചാലിന് സ്ലാബ് സ്ഥാപിക്കാതെ തുറന്ന നിലയിൽ കിടക്കുന്നത് യാത്രക്കാർക്ക് വലിയ അപകടഭീഷണിയാകുന്നു. റോഡിനോട് ചേർന്നുള്ള ഓവുചാലിന്റെ ഭാഗം മൂടാതെ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.

റോഡിന്റെ അരികിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശ്രദ്ധക്കുറവ് മൂലം തുറന്നുകിടക്കുന്ന ഓവുചാലിലേക്ക് വീഴാൻ സാധ്യത വർധിക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചം കുറവുള്ള സമയങ്ങളിൽ അപകടസാധ്യത കൂടുതൽ ഗുരുതരമായിരിക്കുകയാണ്. ദേശീയപാതയിൽ വാഹനത്തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം സുരക്ഷാവീഴ്ചകൾ വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ഈ വിഷയത്തിൽ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. അടിയന്തരമായി ഓവുചാലിന് സ്ലാബ് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കാനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ബന്ധപ്പെട്ട ദേശീയപാത അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391071/pariyaram-chootala-kappanathattu-highway-open-drain-danger)