---
title: "സംഘടനാ ശാക്തീകരണത്തിന് കരുത്തേകി വനിതാ ലീഗ് കാമ്പയിൻ “കാമിയാബി 2026”; മന്ന ശാഖാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Vanitha League Kamyabi 2026 Manna Branch Convention New Office Bearers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391126/vanitha-league-kamyabi-2026-manna-branch-convention"
published_at: "2026-11-11T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af401d362621_1000987212.jpg"
keywords: ["Vanitha League", "Kamyabi 2026", "Manna", "Taliparamba", "Women League"]
---

# സംഘടനാ ശാക്തീകരണത്തിന് കരുത്തേകി വനിതാ ലീഗ് കാമ്പയിൻ “കാമിയാബി 2026”; മന്ന ശാഖാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **വനിതാ ലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സംഘടനാ ശാക്തീകരണ കാമ്പയിനായ ‘കാമിയാബി 2026’ന്റെ ഭാഗമായി വനിതാ ലീഗ് മന്ന ശാഖാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനോടനുബന്ധിച്ച് മന്ന ശാഖാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **വനിതാ ലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സംഘടനാ ശാക്തീകരണ കാമ്പയിനായ ‘കാമിയാബി 2026’ന്റെ ഭാഗമായി വനിതാ ലീഗ് മന്ന ശാഖാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനോടനുബന്ധിച്ച് മന്ന ശാഖാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി ടി.കെ. മെഹബൂബത്ത് (പ്രസിഡന്റ്), സി.പി. ഷബീബ (ജനറൽ സെക്രട്ടറി), പി.കെ. ബുഷ്റ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

*വൈസ് പ്രസിഡന്റുമാർ:* എം.പി. ലുബൈബ, ഷഹീല ഫൈസൽ.

*സെക്രട്ടറിമാർ:* എം.പി. റൈഹാനത്ത്, ഫാത്തിമ സക്കരിയ.

തളിപ്പറമ്പ് സി.എച്ച്. സെന്ററിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി സംഘടിപ്പിക്കുന്ന സോളാർ ചലഞ്ച് വിജയിപ്പിക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.

പി. റജിലയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി കെ.പി. ഖദീജ ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് മുനിസിപ്പൽ ട്രഷറർ പി. റഹ്മത്ത് ബീഗം, സഹഭാരവാഹികളായ റഹ്മത്ത് കെ.പി., മറിയംബി കെ.പി., മറിയംബി ജാഫർ, റബീബ കെ.പി., ഷഫീന കെ.പി. എന്നിവർ സംസാരിച്ചു.

കെ.എസ്. ഫായിസ സ്വാഗതവും പി.കെ. ബുഷ്റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391126/vanitha-league-kamyabi-2026-manna-branch-convention)