---
title: "മാങ്ങാട്ടുപറമ്പ KAP ക്യാമ്പിൽ പോലീസ് ഓഫീസർമാർക്ക് പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്"
english_title: "Kannur Police First Aid Awareness Class Mangattuparamba KAP Camp Aster MIMS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391127/kannur-police-first-aid-class-mangattuparamba-kap-camp"
published_at: "2026-11-11T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40260760cd_1000987231.jpg"
keywords: ["Kannur Police", "First Aid", "Aster MIMS", "Mangattuparamba", "KAP Camp"]
---

# മാങ്ങാട്ടുപറമ്പ KAP ക്യാമ്പിൽ പോലീസ് ഓഫീസർമാർക്ക് പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്

> **Lead Summary:** **മാങ്ങാട്ടുപറമ്പ്: **കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അഭ്യർത്ഥനപ്രകാരം കണ്ണൂർ റൂറൽ പോലീസിന്റെയും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാങ്ങാട്ടുപറമ്പ് KAP ക്യാമ്പിൽ പോലീസ് ഓഫീസർമാർക്ക് പ്രഥമ ശുശ്രൂഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**മാങ്ങാട്ടുപറമ്പ്: **കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അഭ്യർത്ഥനപ്രകാരം കണ്ണൂർ റൂറൽ പോലീസിന്റെയും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാങ്ങാട്ടുപറമ്പ് KAP ക്യാമ്പിൽ പോലീസ് ഓഫീസർമാർക്ക് പ്രഥമ ശുശ്രൂഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

കണ്ണൂർ ആസ്റ്റർ മിംസിലെ കമ്മ്യൂണിറ്റി കണക്ട് മാനേജർ മധുസൂദനന്റെ നേതൃത്വത്തിൽ എമർജൻസി മെഡിസിൻ ഡോക്ടർമാരായ  ഫാരിസ് മുഹമ്മദ്, ബിലാൽ കൂടാതെ എമർജൻസി മെഡിസിൻ നഴ്സുമാരായ ആദിത്യ കൃഷ്ണ, അബ്ഷാദ് എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു.

> “അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് അടിസ്ഥാന ജീവൻരക്ഷാ സഹായം നൽകാൻ ആവശ്യമായ അറിവും പരിശീലനവും ഇത്തരം സെഷനുകളിലൂടെ ലഭിക്കുന്നു. ജീവൻ രക്ഷിക്കാൻ നിർണായകമായ സുവർണ്ണ നിമിഷങ്ങളിൽ (Golden Hour) സമയോചിതമായ ഇടപെടലിലൂടെ വിലപ്പെട്ട മനുഷ്യജീവൻ സംരക്ഷിക്കാൻ ഇത് സഹായകമാകും,” സംഘാടകർ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർക്കായി ഇത്തരം പരിശീലന സെഷൻ സംഘടിപ്പിച്ചു നൽകിയതിന് ജില്ലാ പോലീസ് മേധാവി ആസ്റ്റർ മിംസിന് നന്ദി അറിയിച്ചു. ഭാവിയിലും ഇത്തരം കൂടുതൽ പരിശീലന സെഷനുകൾ തുടർന്നും സംഘടിപ്പിക്കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391127/kannur-police-first-aid-class-mangattuparamba-kap-camp)