---
title: "പോലീസിന് നേരെ റോഡിൽ മണൽ തട്ടി രക്ഷപ്പെടാൻ ശ്രമം, മണൽ കടത്ത് സംഘവും ലോറിയും പിടിയിൽ"
english_title: "Pilathara Sand Smuggling Lorry Cinematic Police Chase Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391129/pilathara-sand-smuggling-lorry-police-chase-arrested"
published_at: "2026-11-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af403dcb70d0_1000987262.jpg"
keywords: ["Pilathara", "Sand Smuggling", "Police Chase", "Pariyaram"]
---

# പോലീസിന് നേരെ റോഡിൽ മണൽ തട്ടി രക്ഷപ്പെടാൻ ശ്രമം, മണൽ കടത്ത് സംഘവും ലോറിയും പിടിയിൽ

> **Lead Summary:** *പിലാത്തറ:* പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ റോഡിൽ മണൽ തട്ടി ഭീതിയുണർത്തി പാഞ്ഞ പൂഴിമണൽ ലോറിയും സംഘത്തെയും സിനിമാറ്റിക് ചേസിംഗിനൊടുവിൽ പോലീസ് പിടികൂടി. പിലാത്തറ-പുറച്ചേരി റോഡിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

*പിലാത്തറ:* പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ റോഡിൽ മണൽ തട്ടി ഭീതിയുണർത്തി പാഞ്ഞ പൂഴിമണൽ ലോറിയും സംഘത്തെയും സിനിമാറ്റിക് ചേസിംഗിനൊടുവിൽ പോലീസ് പിടികൂടി. പിലാത്തറ-പുറച്ചേരി റോഡിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പഴയങ്ങാടി ഭാഗത്തുനിന്ന് അനധികൃതമായി പൂഴി കടത്തിക്കൊണ്ടുവരികയായിരുന്ന ലോറിയെ പോലീസ് വാഹനം പിന്തുടരുകയായിരുന്നു. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ, പിന്തുടർന്ന പോലീസ് ജീപ്പിന് തടസ്സം സൃഷ്ടിക്കാനായി ലോറി ഡ്രൈവർ മൂന്ന് വെവ്വേറെ സ്ഥലങ്ങളിൽ റോഡിലേക്ക് മണൽ തട്ടിയിട്ടു.

റേസിംഗിനിടെ വാഹനങ്ങളുടെ ഗ്ലാസ് ചിതറിത്തെറിച്ചതും, പോലീസും മണൽ കടത്ത് സംഘവും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റത്തിലും തർക്കത്തിലും ഏർപ്പെട്ടതുമെല്ലാം സമീപത്തെ സിസിടിവി (CCTV) ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണെങ്കിലും ചേസ് ചെയ്തെത്തിയത് ഏത് സ്റ്റേഷനിലെ പോലീസാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മണൽ കടത്ത് ലോറിയും അതിലുണ്ടായിരുന്ന സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391129/pilathara-sand-smuggling-lorry-police-chase-arrested)